Repulsion
റിപ്പൾഷൻ (1965)

എംസോൺ റിലീസ് – 3373

Download

920 Downloads

IMDb

7.6/10

Movie

N/A

റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ.

കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ ശാന്തയായ കാരൊളിൻ്റെ മനസ്സിൻ്റെ പ്രക്ഷുബ്ധത അവൾ പോലുമിയാതെ പല സാഹചര്യങ്ങളിൽ വെളിപ്പെടുകയാണ്.
വയലൻസ് അധികമുള്ള സിനിമയാണ് റിപ്പൾഷൻ. പൊളാൻസ്കിയുടെ ‘അപ്പാർട്ട്മെൻ്റ് ട്രിലജി’യിലെ ആദ്യ സിനിമകൂടിയാണിത്.

റോസ്മേരീസ് ബേബി (1968), ദ ടെനന്റ് (1976) എന്നിവയാണ് മറ്റു രണ്ട് ചിത്രങ്ങൾ.