എം-സോണ്‍ റിലീസ് – 2346
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Darren Aronofsky |
പരിഭാഷ | ഉദയകൃഷ്ണ |
ജോണർ | ഡ്രാമ |
വളരെ സുന്ദരമായ, അതേസമയം വളരെ Repulsive ആയ ഒരു സിനിമയാണ് Requiem for a Dream. Sara Goldbarf എന്ന വൃദ്ധ, അവരുടെ മകൻ Harry, അയാളുടെ കാമുകി Marion, സുഹൃത്ത് Tyrone എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ അഡിക്ഷൻ, അതവരെ കൊണ്ടെത്തിക്കുന്ന വിചിത്രമായ സാഹചര്യങ്ങൾ ഒക്കെയാണ് കഥ. വഴി തെറ്റി വന്ന ഒരു ഫോൺകോൾ Sara Goldfarbനേ അവരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയിൽ അതിഥിയവാനുള്ള അവസരം ഉണ്ടാവുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാൻ മെലിഞ്ഞു സുന്ദരിയാവാൻ അവർ മരുന്ന് കഴിച്ചു തുടങ്ങി. പതുക്കെ ആ മരുന്നുകൾക്ക് അവർ അഡിക്ട് ആവുന്നു. Harry, Marion, Tyrone, മൂന്ന് പേരും പല പല ഡ്രഗ്സ് ഉപയോഗിക്കുന്നവരാണ്. ഡ്രഗ്സിന് പണം കണ്ടെത്താൻ പല വഴികളും നോക്കി. ഹാരിയുടെ വാക്ക് കേട്ടു Marion പണത്തിനു വേണ്ടി ഒരാളുമായി സെക്സിൽ ഏർപ്പെടുകവരെ ചെയ്യുന്നു. കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് ഇവർ തിരിച്ചറിയുമ്പോഴേക്ക് ഒരുപാട് വൈകി. നാല് പേരുടെയും ജീവിതങ്ങളുടെ മേൽ അവരുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. വളരെ സ്മൂത്ത് ആയി തുടങ്ങി, അവസാനം കാഴ്ചക്കാരെ പിടിച്ചുലയ്ക്കുന്ന മേക്കിങ് ആണ്. കഥപാത്രങ്ങളോടൊപ്പം അവരുടെ ലോകത്ത് trapped ആയി ഏറെ ദൂരം അവരോടൊപ്പം സഞ്ചരിച്ചുകൊണ്ട്, അവസാനം അവരുടെ ലോകങ്ങൾ കീഴ്മേൽ മറിയുമ്പോൾ പെട്ടെന്ന് അതിൽനിന്നും വേർപ്പെട്ട കൂടുതൽ വിശാലമായ ഫ്രെയിമിൽ, അവരുടെ ഒറ്റപ്പെടൽ നമ്മൾ ദൂരെ മാറി നിന്ന് കാണേണ്ടി വരുന്നു.
കടപ്പാട്: അരുണ വിമലൻ