Reservoir Dogs
റിസർവോയർ ഡോഗ്സ് (1992)

എംസോൺ റിലീസ് – 1736

Download

10512 Downloads

IMDb

8.3/10

ക്വെന്റിൻ ടാരന്റിനോയുടെ ആദ്യകാലചിത്രങ്ങളിലൊന്നായ “റിസർവോയർ ഡോഗ്സ്” ഒരു റോബറിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. പതിവ് ടാരന്റിനോ ശൈലിയായ വയലൻസിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം ഈ ചിത്രത്തിലും പ്രകടമാണ്.

ഒരാറംഗ സംഘം ഡയമണ്ട് ജ്വല്ലറി കൊള്ളയടിക്കുമ്പോൾ അപ്രതീക്ഷിതമായി പോലീസ് ആക്രമണമുണ്ടാവുകയും കൂട്ടത്തിലൊരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. എങ്ങനെയോ രക്ഷപ്പെട്ട് തിരിച്ച് താവളത്തിലെത്തിയ മറ്റുള്ളവർ തങ്ങളുടെ കൂട്ടത്തിലൊരാൾ പോലീസുകാരുടെ ചാരനാണെന്ന് തിരിച്ചറിയുന്നു. കൂട്ടത്തിലെ ഒറ്റുകാരനെ തിരിച്ചറിയാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും പരസ്പര വിശ്വാസമില്ലായ്മയും ഒത്തൊരുമക്കുറവും കാര്യങ്ങളെല്ലാം തകിടം മറിക്കുന്നു. ഒരു സിനിമാ പ്രേമിയുടെ വാച്ച്ലിസ്റ്റിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചിത്രം.