എം-സോണ്‍ റിലീസ് – 731
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | പോള്‍ ആന്ഡേഴ്സണ് |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ |
എന്റെ പേര് ആലീസ്. ഞാൻ അമ്പർല്ലാ കോർപ്പറേഷനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവിടെ ഒരു അപകടമുണ്ടായി. ഒരു വൈറസ് രക്ഷപ്പെട്ടു. ഒത്തിരി പേർ മരിച്ചു. പ്രശ്നമെന്തെന്നാൽ, മരിച്ചവർ ശരിക്കും മരിച്ചിട്ടില്ലായിരുന്നു…. ബോധം വന്നപ്പോൾ ആ വലിയ വീട്ടിലെ കുളിമുറിയിലായിരുന്നു ഞാൻ. സംഭവിച്ചതെന്തെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു.ആ വലിയ വീട് തീർത്തും എനിക്കപരിചിതമായിരുന്നു. എന്തൊക്കെയോ സൂചന തരും പോലെ ഒരു വിവാഹമോതിരം എന്റെ വിരലിൽ കിടപ്പുണ്ട്. വിജനമായ ആ വലിയ വീട്ടിൽ എന്നെ കൂടാതെ വേറെ ചിലരും ഉണ്ടായിരുന്നു.അമ്പർല്ലാ കോർപ്പറേഷന്റെ യൂണിഫോം ധരിച്ച ആയുധധാരികളായ ചിലർ.അവർ എന്നേയും കൂട്ടി ഭൂമിക്കടിയിലേക്ക് പോയി. സത്യത്തിൽ ആ കൊട്ടാരം ഒരു വാതിൽ മാത്രമായിരുന്നു. അതിനു താഴെ എന്തൊക്കെയോ ചിലത് നടക്കുന്നുണ്ടായിരുന്നു. വൃത്തികെട്ട ചിലത്. ആ കളിയിൽ എന്റെ പങ്ക് എന്താണ് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഞാൻ. പാതി മുറിഞ്ഞ ഓർമകളും അപരിചിതരായ ചില മനുഷ്യരും മാത്രമേ എനിക്ക് കൂട്ടുള്ളൂ… ഭൂമിയുടെ ഗർഭഗൃഹത്തിലേക്ക് ഞാനിറങ്ങാൻ തുടങ്ങുകയാണ്… ഉത്തരങ്ങൾ തേടി – എന്ന് ആലീസ്.
റെസിഡന്‍റ് ഈവിള്‍ എന്ന ജപ്പാനീസ് വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി 2002 ൽ പോൾ ഡബ്ലിയൂ എസ് ആൻഡേഴ്സൺ ആണ് ഈ സിനിമ സംവിധാനം ചെയ്തിരുക്കുന്നത്. മികച്ച സാമ്പത്തിക വിജയം നേടിയ ഈ ചിത്രത്തിന് 5 ഭാഗങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ആലീസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്റെ തന്നെ ഭാര്യയായ മില്ല ജോവോവിച്ച് ആയിരുന്നു.