Resident Evil: Afterlife
റെസിഡൻറ് ഈവിൾ: ആഫ്റ്റർലൈഫ് (2010)
എംസോൺ റിലീസ് – 1275
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Paul W.S. Anderson |
പരിഭാഷ: | സുഭാഷ് ഒട്ടുംപുറം |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഹൊറർ |
ക്ലെയറിനേയും കൂട്ടരേയും കയറ്റി വിട്ട ഹെലികോപ്റ്റർ വിജനമായ ഒരു കടൽ തീരത്ത് ആലീസ് കാണുന്നു.അവിടെ വെച്ച് സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു റേഡിയോ സന്ദേശം ആലീസ് കേൾക്കുന്നു. ആർക്കേഡിയ എന്ന സ്ഥലത്ത് നിന്നായിരുന്നു ആ സന്ദേശം വന്നിരുന്നത്.അങ്ങനെയൊരു സ്ഥലം ഒരു ഭൂപടത്തിലും ഉണ്ടായിരുന്നില്ല. ആ വിജനമായ സ്ഥലത്തു വെച്ച് ഓർമ്മകൾ നഷ്ടപ്പെട്ട വിധത്തിൽ ക്ലെയറിനെ ആലീസ് കാണുന്നു. ബാക്കിയുള്ളവർ എവിടെ എന്ന ചോദ്യത്തിന് ക്ലെയറിന് മറുപടിയുണ്ടായിരുന്നില്ല. അവളേയും കൂട്ടി തന്റെ വിമാനത്തിലേറി ആലീസ് അതിജീവിച്ചവർക്കായി തിരച്ചിൽ തുടങ്ങുന്നു