Resident Evil: Extinction
റെസിഡന്റ് ഈവിൾ: എക്സ്റ്റിംങ്ഷൻ (2007)

എംസോൺ റിലീസ് – 945

Download

2249 Downloads

IMDb

6.2/10

അമ്പർല്ലാ കോർപ്പറേഷന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് T- വൈറസ് നടമാടുകയാണ്. T – വൈറസ് മനുഷ്യരേയും മൃഗങ്ങളേയും മാത്രമല്ല, സകല ജീവജാലങ്ങളേയും ബാധിക്കുമെന്ന് അവർ വൈകിയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. അരുവികളും പുഴകളും വറ്റിവരണ്ടു. ആദ്യം റാക്കൂൺ സിറ്റി. പിന്നെ അമേരിക്ക. അങ്ങനെ പതിയെ പതിയെ ലോകം മരുഭൂമിയാവാൻ തുടങ്ങിയിരിക്കുന്നു.

ഭൂമിക്കടിയിലെ സുരക്ഷിതമായ ഹൈവിലിരുന്ന് അമ്പർല്ലാ പരീക്ഷണങ്ങൾ തുടരുകയാണ്. സോംബികളായ മനുഷ്യരെ നിയന്ത്രണത്തിലാക്കാനുള്ള പരീക്ഷണം. അതിനവർ ചുമതലപെടുത്തിയത് ശാസ്ത്രജ്ഞനായ ഡോക്റ്റർ ഐസക്സിനെ. അയാളുടെ പരീക്ഷണം വിജയിക്കണമെങ്കിൽ ആലീസിന്റെ DNA വേണം. അതിനായ് അയാൾ അവളുടെ ക്ലോണുകളെ സൃഷ്ടിക്കുന്നു. എങ്കിലും പരീക്ഷണം വിജയിക്കുന്നില്ല. യഥാർത്ഥ ആലീസിനെ കിട്ടിയാൽ മാത്രമേ അത് നടക്കൂ. ഉപഗ്രഹങ്ങളുടെ കണ്ണിൽ പെടാതെ ഒഴിഞ്ഞുമാറി നടക്കുന്ന ആലിസിന്റെ പുതിയ വെല്ലുവിളികൾക്ക് തുടക്കം കുറിക്കുകയാണ്.