Road to Perdition
റോഡ് റ്റു പെർഡിഷൻ (2002)

എംസോൺ റിലീസ് – 327

1998ല്‍ പ്രസിദ്ധീകരിച്ച,മാക്‌സ് അലന്‍ കൊളിന്‍സ് എഴുതുകയും റിച്ചാര്‍ഡ് പിയേഴ്‌സ് റെയ്‌നര്‍ വരക്കുകയും ചെയ്ത ചരിത്ര ഗ്രാഫിക് നോവലാണ് റോഡ് ടു പെര്‍ഡിഷന്‍.ഈ കൃതിയെ ഉപജീവിച്ച് സാം മെന്‍ഡിസ് ഇതേപേരില്‍ സിനിമയെടുത്തു.ഡെവിഡ് സെല്‍ഫിന്റേതാണ് തിരക്കഥ.1930ല്‍ ചിക്കാഗോ പ്രവിശ്യയുടെ തലസ്ഥാനമായ ഇല്ലിനോയ്‌സ് സിറ്റിയില്‍ ഐറിഷ് കുടിയേറ്റക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അരാഷ്ട്രീയവും അരക്ഷിതവുമായ അവസ്ഥയില്‍ രൂപംകൊണ്ട കൊലയാളി സംഘങ്ങളുടെ പ്രതാപ കാലമാണ് ചരിത്ര പശ്ചാത്തലം. ഒരു കൂലിക്കൊലയാളിയെക്കുറിച്ച് നല്ല ഒര്‍മ്മകള്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന കഥാന്ത്യത്തിലെ ഭാവുകത്വ വിപരിണാമമാണ് ഈ സിനിമയുടെ ശക്തി.അതിനോട് ഒത്തുപോകുന്നു കോണ്‍റാഡ്എല്‍.ഹാളിന്റെ ഫോട്ടോഗ്രാഫിയും.അതിന് ആ വര്‍ഷത്തെ ഓസ്‌കാര്‍ നേടിയെങ്കിലും അദ്ദേഹം അന്തരിച്ചിരുന്നു.
CREDITS:കണ്ണന്‍ മേലോത്ത്