Room
റൂം (2015)

എംസോൺ റിലീസ് – 392

Download

690 Downloads

IMDb

8.1/10

88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്‍റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്.ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് കരുതിയാല്‍ തെറ്റി.അല്‍പ്പം ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് അവരുടേത്.എന്നാല്‍ അവന്‍റെ അമ്മ അവനെ എല്ലാം പഠിപ്പിക്കുന്നുണ്ട്.ടി വിയിലൂടെ മാത്രം ലോകം കാണുന്ന ഒരു കുട്ടിക്ക് എന്താണ് ലോകത്തില്‍ ഉള്ളത് എന്ന് അവതരിപ്പിക്കാന്‍ അവരെ കൊണ്ട് കഴിയുന്ന അത്ര ശ്രമിക്കുന്നുണ്ട്.ജാക്കും അമ്മയും എങ്ങനെ ഈ ഒരു അവസ്ഥയില്‍ എത്തി എന്നതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌. എമ്മ ഡോണോഗ്യൂവിന്‍റെ ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണിത്.(കടപ്പാട്:Rakesh Manoharan Ramaswamy)