Run
റൺ (2020)

എംസോൺ റിലീസ് – 2261

Download

9396 Downloads

IMDb

6.7/10

മക്കളോട് മാതാപിതാക്കൾക്കുള്ള സ്നേഹം അതിരില്ലാത്തതാണ്. തന്റെ കുഞ്ഞ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെങ്കിലും അവളുടെ കഴിവുകളിലും തന്റെ ശാരീരിക പരിമിതികളെ പരിശീലനം കൊണ്ട് അതിജീവിക്കാനുള്ള അവളുടെ കെൽപ്പിലും അളവറ്റ അഭിമാനമുള്ള സ്നേഹനിധിയായ ഒരമ്മയാണ് ഡയാൻ.
മകൾ ക്ലോയിയെ പഠനത്തിലും മറ്റും സഹായിക്കുന്നതും അവൾ തന്നെയാണ്.
അമ്മ തനിക്ക് തരുന്ന മരുന്നുകളിൽ ഒന്ന് തനിക്കുവേണ്ടിയുള്ളതല്ല എന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ടതോടെ ആ മരുന്ന് എന്തിനു വേണ്ടിയുള്ളതാണെന്ന് കണ്ടുപിടിക്കാൻ ക്ലോയി ശ്രമിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങൾ അവളുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുന്ന ഒരു തിരിച്ചറിവും ഭയങ്കരമായ അനുഭവങ്ങളുമാണ് അവൾക്ക് സമ്മാനിച്ചത്.
സാറ പോൾസൺ തന്റെ അഭിനയമികവുകൊണ്ട് ആദിമധ്യാന്തം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. വ്യത്യസ്തമായ ഒരു ത്രില്ലർ അനുഭവമാണ് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പ്രേക്ഷകർക്ക് കാഴ്ചവെയ്ക്കുന്നത്.