എം-സോണ് റിലീസ് – 1317
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Phillip Noyce |
പരിഭാഷ | ജംഷീദ് ആലങ്ങാടൻ |
ജോണർ | Action, Mystery, Thriller |
Info | F793E3E3A348AA4BB54BE7BD47CED2EDF8CE4C86 |
Kurt Wimmer സ്‌ക്രിപ്‌റ്റെഴുതി, Philip Noyce ന്റെ സംവിധാനത്തിൽ 2010 ൽ തിയേറ്ററുകളിലെത്തിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് Salt (2010). Angalina Jolie യാണ് ടൈറ്റിൽ കഥാപാത്രമായ സാൾട്ടിനെ അവതരിപ്പിച്ചത്. ആദ്യം ഈ ചിത്രത്തിലേക്ക് ടോം ക്രൂസിനെയായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് Angelina Jolie ലേക്ക് എത്തുകയായിരുന്നു. Angelina ക്ക് വേണ്ടി, Briane Helgelend സ്ക്രിപ്റ്റ് മുഴുവൻ മാറ്റിയെഴുതിയിട്ടാണ് ഇതിന്റെ ചിത്രീകരണം തുടങ്ങിയത്. 110 മില്യൺ U S ഡോളർ ചിലവഴിച്ചു ചിത്രീകരിച്ച ഈ ചിത്രം ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത് 294 മില്യൺ ഡോളറാണ്. 2011 ലെ ബെസ്റ്റ് സൗണ്ട് മിക്സിങ്ങിനുള്ള അക്കാദമി അവാർഡിനും, ബെസ്റ്റ് സിനിമ ഓട്ടോഗ്രാഫിക്കുള്ള സാറ്റലൈറ്റ് അവാർഡിനും, ഫേവറിറ്റ് ആക്ഷൻ മൂവി സ്റ്റാറിനുള്ള പീപ്പിൾ ചോയ്‌സിനുള്ള അവാർഡുമടക്കം നിരവധി അവാർഡുകൾക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എവെലിൻ സാൾട്ട് വളരെ ആത്മാർത്ഥമായി CIA യെ സേവിക്കുന്ന ഒരു ഏജന്റാണ്. ജോലിയിൽ കയറുന്നതിന് മുന്പെടുത്ത പ്രതിജ്ഞ അക്ഷരം പ്രതി അനുസരിക്കാൻ സദാ സന്നദ്ധയായവൾ. പക്ഷെ ഒരിക്കൽ CIA ക്ക് മുൻപിൽ സ്വമേധയാ കീഴടങ്ങിയ ഒരു റഷ്യൻ ചാരൻ, എവെലിൻ സാൾട്ട് ഒരു റഷ്യൻ ചാര വനിതയാണെന്ന ഗുരുതര ആരോപണം ഉദ്യോഗസ്ഥർക്ക് മുൻപിൽ വെളിപ്പെടുത്തുന്നു. അതോടെ CIA ക്ക് മുൻപിൽ സാൾട്ട് ഒരു ചോദ്യചിഹ്നമായി മാറുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ അന്നേവരെ താനാർജ്ജിച്ചെടുത്ത മുഴുവൻ എക്സ്പീരിയൻസും ഉപയോഗിക്കേണ്ടി വരുന്നു. പക്ഷേ താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള സാൾട്ടിന്റെ എല്ലാ ശ്രമങ്ങളും അവൾക്ക് വിപരീതഫലമാണ് ഉണ്ടാക്കിയത്. തന്റെ ഭർത്താവിന്റെ ജീവൻ പോലും അപകടത്തിലാക്കുന്ന തരത്തിൽ അതെത്തിച്ചേരുന്നു. ആരാണ് സാൾട്ട്?
CIA ഏജന്റോ അതോ ഒരു റഷ്യൻ സ്‌പൈയോ?