Santa Sangre
സാന്താ സാൻഗ്രെ (1989)

എംസോൺ റിലീസ് – 2003

Download

527 Downloads

IMDb

7.5/10

ജോദ്രോവ്സ്കിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നതാണ് 1989-ൽ ഇറങ്ങിയ സൈക്കോളജിക്കൽ/ ഹൊറർ ചിത്രം സാന്താ സാൻഗ്രെ. ‘എക്സ്പിരിമെന്റൽ ഫിലിം’ വിഭാഗത്തിൽ പെടുന്ന ചിത്രം സിനിമയുടെ പതിവ് രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഭ്രാന്താശുപത്രിയിൽ കഴിയുന്ന ഫീനിക്സ് എന്ന യുവാവിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ജീവിതത്തിലെ എന്തോ വലിയ ദുരനുഭവം അവനെ ഒരു കാട്ടാളന് സമനാക്കി മാറ്റിയിരിക്കുന്നു.
സ്വന്തം അച്ഛന്റെ തന്നെ സർക്കസ് കമ്പനിയിൽ ഒരു കുട്ടി മജീഷ്യനായിരുന്നു ഫീനിക്സ്. അമ്മ അവിടെ ട്രപ്പീസ് അഭ്യാസിയും. അവിടെയുണ്ടാകുന്ന ചില സംഭവങ്ങളാണ് അവനെ ഭ്രാന്തനാക്കുന്നത്.
ആശുപത്രിയുടെ പുറത്തെ വലിയ ലോകത്തേക്ക് വീണ്ടുമൊരിക്കൽ അവൻ എത്തുകയാണ്. അപ്പോൾ അവൻ പഴയ ആളേയല്ല.