Saving Private Ryan
സേവിംഗ് പ്രൈവറ്റ് റയാന്‍ (1998)

എംസോൺ റിലീസ് – 369

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Steven Spielberg
പരിഭാഷ: ഔവർ കരോളിൻ
ജോണർ: ഡ്രാമ, വാർ
IMDb

8.6/10

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റോബര്‍ട്ട് റോടര്‍ട്ടിന്‍റെ തിരക്കഥയില്‍ സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്തു 1998ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് സേവിംഗ് പ്രൈവറ്റ് റയാന്‍. ഒരു മികച്ച യുദ്ധ ചിത്രം എന്നതിലുപരിയായി ലോക സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണിത് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ഹൃദയ സ്പര്‍ശിയായ രംഗങ്ങളും കൊണ്ട് സമ്പന്നമാണീ ചിത്രം.

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ നേടിയ ചിത്രം ആ വര്‍ഷത്തെ 11 ഓസ്കാര്‍ നോമിനേഷനുകള്‍ നേടുകയും മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 6 ഓസ്കാറുകളും മറ്റനേകം ബഹുമതികളും നേടുകയും ചെയ്തിട്ടുണ്ട്.