Saw III
സോ III (2006)

എംസോൺ റിലീസ് – 1581

സോ ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രമായ സോ 3 രണ്ടാം ഭാഗത്തിന്റെ തുടർച്ചയാണ്.

ആരോഗ്യനില വളരെയധികം വഷളായ ജിഗ്‌സോ, ലിൻ ഡെൻലൻ എന്ന ഡോക്ടറെ തന്റെ ചികിത്സയ്ക്കായി തട്ടിക്കൊണ്ടുപോകുന്നു. അതേസമയം, തന്റെ മകന്റെ മരണത്തിനു കാരണക്കാരനായവനോടുള്ള പ്രതികാരത്തിനായി കാത്തിരിക്കുന്ന, ജെഫ് എന്നയാളും ജിഗ്‌സോയുടെ ഗെയിമിന്റെ ഭാഗമാവുകയാണ്.

വയലന്റ് രംഗങ്ങൾ ധാരാളമുണ്ടായിരുന്നെങ്കിലും മറ്റു സോ ചിത്രങ്ങളെപ്പോലെ മൂന്നാം ഭാഗവും ഒരു സാമ്പത്തിക വിജയമായിരുന്നു. ഹൊറർ, ത്രില്ലർ പ്രേമികളെ ചിത്രം നിരാശപ്പെടുത്തില്ല എന്ന് തീർച്ച.