Saw IV
സോ IV (2007)

എംസോൺ റിലീസ് – 1582

Download

2490 Downloads

IMDb

5.9/10

സോ ഫ്രാഞ്ചൈസിലെ നാലാമത്തെ ചിത്രം, മൂന്നാം ഭാഗത്തിന്റെ തുടർച്ചയായാണ് അവതരിപ്പിക്കപ്പെടുന്നത്. തങ്ങളുടെ ജീവിതത്തിന്റെ മൂല്യം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാനുള്ള, ജിഗ്‌സോയുടെ ആസക്തി തുടരുകയാണ്. തന്റെ സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്ന ലെഫ്‌നന്റ് റിഗ്, ജിഗ്‌സോയുടെ ഗെയിമിന്റെ ഭാഗമാകാൻ നിർബന്ധിതനാകുന്നു. ഓഫിസർ റിഗിലൂടെ കഥ മുന്നോട്ട് പോകുമ്പോഴും, ജോൺ ക്രാമർ എങ്ങനെ ജിഗ്‌സോ കില്ലർ ആയി, എന്നൊരു ബാക്ക്സ്റ്റോറിയും നാലാം ഭാഗത്തിൽ പറഞ്ഞുപോകുന്നുണ്ട്.

സബ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്, എക്സ്ട്രീം വേർഷൻ ആയതിനാൽ ഹൊറർ ചിത്രങ്ങളുടെ ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ട്. സ്പോയിലർ ഭീതി ഉള്ളതിനാൽ അധികം നീട്ടുന്നില്ല. കണ്ടു തന്നെ അറിയുക.