Saw V
സോ V (2008)

എംസോൺ റിലീസ് – 1858

Subtitle

3109 Downloads

IMDb

5.8/10

സോ ഫ്രാഞ്ചൈസിലെ മുൻ ചിത്രങ്ങൾ കാണാത്തവർ ദയവായി വായന തുടരാതിരിക്കുക.

സോ ഫ്രാഞ്ചൈസിലെ അഞ്ചാമത്തെ ചിത്രവും പതിവ് സോ ചിത്രങ്ങളുടെ ശൈലികളിൽ നിന്നും വിഭിന്നമല്ല.

തന്റെ മരണം കൊണ്ട് ജിഗ്‌സോ കൊലപാതകങ്ങൾ അവസാനിച്ചു എന്ന്
കരുതിയ നഗരത്തിൽ വീണ്ടും ജിഗ്‌സോ
കൊലപാതകങ്ങൾ അരങ്ങേറുന്നു.
അതന്വേഷിക്കുന്ന ഡിറ്റക്റ്റീവ് ഹോഫ്മാന് പിറകേയാണ് ഡിറ്റക്റ്റീവ് സ്ട്രം.

ഈ അവസരത്തിൽ മറ്റൊരിടത്ത് ഒരു കൂട്ടം ആളുകൾ ജിഗ്‌സോയുടെ പരീക്ഷണത്തിന് വിധേയരാവുകയാണ്.

അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്.
ആ രഹസ്യത്തിന്റെ ചുരുൾ നിവർത്തുകയാണ് സോ 5.

മറ്റ് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണക്ഷൻ  എന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.