Saw VI
സോ VI (2009)

എംസോൺ റിലീസ് – 1859

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Kevin Greutert
പരിഭാഷ: മാജിത്‌ നാസർ
ജോണർ: ഹൊറർ, മിസ്റ്ററി

സോ ഫ്രാഞ്ചൈസിലെ മുൻ ചിത്രങ്ങൾ കാണാത്തവർ ദയവായി വായന തുടരാതിരിക്കുക.

ജിഗ്‌സോ കില്ലറുടെ മരണശേഷമുള്ള കാര്യങ്ങളാണ് സോ 6ലെ പ്രമേയം.

മാർക്ക് ഹോഫ്‌മാൻ ജോൺ ക്രാമറുടെ മുൻനിശ്ചയ പ്രകാരം വില്യം ഈസ്റ്റൺ എന്ന ഇൻഷുറൻസ് കമ്പനി മേധാവിക്കായി ഗെയിം ഒരുക്കുന്നു. വില്യമിനെ കൂടാതെ നാല് പേർ കൂടി ഗെയിമിന്റെ ഭാഗമാവുകയാണ്.

അതിനിടയിൽ താൻ പിടിക്കപ്പെടാതിരിക്കാനുള്ള കരുക്കളും ഹോഫ്മാൻ നീക്കുന്നുണ്ട്.

അമേരിക്കൻ മെഡിക്കൽ ഇൻഷുറൻസ് കമ്പനികളെ പരോക്ഷമായി ചിത്രം വിമർശിക്കുന്നുണ്ട്.
ഫ്രാഞ്ചൈസിലെ ഏഴാമത്തെ ചിത്രം 2010ൽ പുറത്തിറങ്ങി.