Scarlet Street
സ്‌കാർലറ്റ് സ്ടീറ്റ് (1945)
എംസോൺ റിലീസ് – 3371
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Fritz Lang |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ക്രൈം, ഡ്രാമ, ഫിലിം നോയർ |
ഫ്രഞ്ച് നോവലിനെ ആധാരമാക്കി പ്രഗത്ഭ സംവിധായകൻ ഫ്രിറ്റ്സ് ലാങ് ഒരുക്കിയ ക്രൈം ത്രില്ലറാണ് സ്കാർലറ്റ് സ്ട്രീറ്റ്.
ഒരു സ്വകാര്യസ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്യുകയാണ് ക്രിസ്റ്റഫർ ക്രോസ്. അമ്പതിനോടടുക്കുന്ന അയാൾ ജോലിയിൽ കാര്യപ്രാപ്തിയുള്ളവനെങ്കിലും കുടുംബബന്ധം സുഖകരമല്ല.
ഒരു ദിവസം ബോസ്സിൻ്റെ പാർട്ടിയും കഴിഞ്ഞ് അർധരാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവിൽ വെച്ച് ഒരു പെൺകുട്ടിയെ ഒരു യുവാവ് ആക്രമിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ ഇടിച്ചിട്ട ക്രിസ്റ്റഫർ പൊലീസിനെ വിളിച്ച് തിരിച്ച് വന്നപ്പോഴേക്കും അക്രമി അപ്രത്യക്ഷനായിരുന്നു. തന്നെ വീട്ടിൽ കൊണ്ടാക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുന്നു. ക്രിസ്റ്റഫറിൻ്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കമായിരുന്നു അത്.
ഫിലിം നോയർ ക്ലാസ്സിക്കായി കരുതപ്പെടുന്ന ചിത്രം അമേരിക്കയിൽ ചിലയിടത്ത് ബാൻ ചെയ്തിരുന്നു.