എം-സോണ്‍ റിലീസ് – 2635

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Keenen Ivory Wayans |
പരിഭാഷ | മാജിത് നാസർ |
ജോണർ | കോമഡി |
ക്ലാസിക് ഹൊറർ ചിത്രങ്ങളുടെ ഒരു മുഴുനീള പാരഡി രൂപമെന്ന് ഒറ്റവാക്കിൽ സ്കെയറി മൂവി 2വിനെ വിശേഷിപ്പിക്കാം.
പ്രേതബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന ഹെൽ ഹൗസിലേക്ക് ഒരു പ്രോജക്റ്റിന്റെ ഭാഗമായി 4 കോളേജ് വിദ്യാർത്ഥികളും, അവരുടെ പ്രൊഫസറും താമസത്തിനായി വരികയാണ്. എന്നാൽ, അവർക്കവിടെ നേരിടേണ്ടി വരുന്നതോ, സ്ത്രീലമ്പടനായ ഒരു പ്രേതത്തേയും.
“ദി എക്സോര്‍സിസ്റ്റ്” എന്ന ഹൊറർ ചിത്രങ്ങളുടെ കുലപതിയെ ഓർമിപ്പിക്കുന്ന രംഗങ്ങൾ സ്കെയറി മൂവി 2വിന്റെ മറ്റൊരു പ്രത്യേകതയാണ്. ക്ലാസിക്ക് ഹൊറർ ചിത്രങ്ങളുടെ ആരാധകർക്ക്, അവയുടെയെല്ലാം ഒരു പാരഡി പതിപ്പെന്ന നിലയിൽ സ്കെയറി മൂവി 2 വ്യത്യസ്തമായ ഒരനുവഭവമായിരിക്കുമെന്ന് തീർച്ച.