Schtonk
സ്റ്റോങ്ക് (1992)
എംസോൺ റിലീസ് – 412
ഭാഷ: | ഇംഗ്ലീഷ് , ജർമൻ |
സംവിധാനം: | Helmut Dietl |
പരിഭാഷ: | മോഹനൻ കെ.എം |
ജോണർ: | കോമഡി |
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. ഹിറ്റിലറുടെ നേതൃത്വത്തിലുണ്ടായിരുന്ന ജർമനി പാടെ തകർന്നു നിൽക്കുന്ന സന്നർഭത്തിലാണ് സ്റ്റോങ്കിൻറ്റെ തിശീല ഉയരുന്നത്. ജനം വഴിയാധാരമായിക്കുന്നു. തെഴിലില്ലായ്മയും പട്ടിണിയും സർവ്വത്ര . അപ്പോഴാണ് ഫ്രിറ്റ്സ് നോബലെന്ന – ആർട്ട് ഫോർജറായ – ഒരു ചിത്രകാരൻ ഹിറ്റിലരുടെ ഡയറികളുമായി രംഗപ്രവേശംചെയ്യുന്നത്…
കാൽപ്പനികതയുടെ ചട്ടക്കൂട്ടിനപ്പുറം കാട്ടുന്നതും, കാണുന്നതുമാണ് സ്റ്റോങ്ക്. പത്രസ്ഥാപനങ്ങളും കലാകാരൻമാരും ഒത്തൊരുമിച്ച് പങ്കെടുക്കുന്ന വൻതട്ടിപ്പുകളുടെ കൂട്ടായ്മയാണ് സ്റ്റോങ്ക്.
നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം 1993 ലെ ഡൽഹി അന്താരാഷ്ട്രമേളയിൽ പ്രദർപ്പിക്കുകയും നല്ല സ്വീകരണം ലഭിക്കുയും ചെയ്തു. സ്റ്റോങ്ക് – Schtonk- എന്നൊരു പദം ജർമൻ നിഘണ്ഡുവിലില്ല! 1983 ൽ Stern(Star)എന്ന ജർമൻ മാഗസിനിൽ സിനിമയിലെതിനു സമാനസായ ഹിറ്റിലറുടെ ഡയറികൾ പ്രത്യക്ഷപ്പെടുകയുണ്ടായി.