എം-സോണ്‍ റിലീസ് – 2462
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jim Stenstrum |
പരിഭാഷ | എൽവിൻ ജോൺ പോൾ |
ജോണർ | അനിമേഷന്‍, അഡ്വഞ്ചർ, കോമഡി |
1969ല്‍ “Scooby Doo, Where are you?” എന്ന ആനിമേഷന്‍ പരമ്പരയിലൂടെ കടന്നു വന്ന, ഇന്ന് ലോകം എങ്ങും നിരവധി ആരാധകര്‍ ഉള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്, സ്കൂബി-ഡൂ എന്ന “ഗ്രേറ്റ് ഡെയ്ന്‍” വര്‍ഗ്ഗത്തില്‍ പെട്ട നായയും അവന്റെ കൂട്ടുകാരും.
അരങ്ങേറി 50 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിരവധി ടിവി ഷോകളിലും, സിനിമകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. പുതിയ കഥകള്‍ ഇപ്പോഴും ഉണ്ടായി കൊണ്ടിരിക്കുന്നു. അങ്ങനെ പല തലമുറകളെ രസിപ്പിച്ച കഥാപാത്രങ്ങളാണ് ഇവര്‍.
തങ്ങളുടെ വാനില്‍ യാത്ര ചെയ്യുന്ന സ്കൂബിയും സംഘവും, എവിടെ പോയാലും ഭൂത, പ്രേതങ്ങള്‍ വിഹാരം നടത്തുന്ന ഏതെങ്കിലും സ്ഥലത്ത് എത്തും. ശേഷം, അവര്‍ ഈ ഭൂതത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ മനസിലാകും ഇത് യഥാര്തത്തില് എന്തോ കള്ളത്തരം മറച്ചു വെക്കാന്‍ വേണ്ടി കുറ്റവാളികള്‍ ഭൂതത്തിന്റെ വേഷം കെട്ടിയതാണെന്ന്. അങ്ങനെ അവര്‍ കുറ്റവാളിയെ പിടികൂടി കേസ് തെളിയിക്കുന്നു. ഇതിനിടയില്‍ സ്കൂബിയും ഉറ്റ സുഹൃത്ത് ഷാഗിയും ഓരോ അബദ്ധത്തില്‍ ചെന്ന് ചാടുന്നത് കുറേ തമാശ രംഗങ്ങള്‍ക്ക് വേദിയൊരുക്കുന്നു. അങ്ങനെ കൊച്ചു കുട്ടികള്‍ക്കായി ഒരു ഹൊറര്‍, കോമഡി, മിസ്റ്ററി എന്നീ ജോണറുകള്‍ ഒരു പോലെ ചാലിച്ചെടുത്ത ഒരു കാര്‍ട്ടൂണ്‍ ആണ് സ്കൂബി-ഡൂ.
1998ല്‍ ഇറങ്ങിയ “സ്കൂബി-ഡൂ ഓണ്‍ സോമ്പി ഐലന്‍ഡ്” എന്ന അനിമേഷന്‍ ചിത്രത്തില്‍, സ്കൂബിയും കൂട്ടരും അവരുടെ വഴികള്‍ക്ക് പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണ്. അവരുടെ കൂട്ടത്തിലെ ഡാഫ്നിയുടെ ടിവി ഷോക്ക് വേണ്ടി യഥാര്‍ത്ഥ പ്രേതങ്ങളെ കണ്ടെത്താന്‍. അങ്ങനെ പല വഴി തിരഞ്ഞവര്‍ മൂണ്സ്കാര് ദ്വീപില്‍ എത്തി. അവിടെ അവര്‍ കണ്ടുമുട്ടുന്ന വിചിത്രമായ കാര്യങ്ങള്‍ പ്രേതങ്ങളുടെ പണിയായിരിക്കുമോ? അതോ പതിവ് പോലെ ആരെങ്കിലും ഒരു കള്ളത്തരം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതായിരിക്കുമോ?
എല്ലാ പ്രായത്തിലുള്ള പ്രേക്ഷകര്‍ക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് “സ്കൂബി-ഡൂ ഓണ്‍ സോമ്പി ഐലന്‍ഡ്”
Synopsis here.