Se7en
സെവൻ (1995)

എംസോൺ റിലീസ് – 193

Download

34538 Downloads

IMDb

8.6/10

ബൈബിളിലെ 7 ചാവുപാപങ്ങളെ (7 Deadly Sins) ആസ്പദമാക്കി ഒരു അജ്ഞാത കൊലയാളി കൊലപാതകങ്ങൾ നടത്തുമ്പോൾ അത് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് സൊമെർസെറ്റും മിൽസും വ്യത്യസ്തമായ രീതിയിൽ മുന്നേറുകയാണ്. സൊമെർസെറ്റിന്റെ അനുഭവസമ്പത്തും മിൽസിന്റെ ചെറുപ്പത്തിന്റെ ചോരത്തിളപ്പും ഒരുമിക്കുമ്പോൾ ഒരു വ്യത്യസ്തമായ കൂട്ടുകെട്ട് രൂപപ്പെടുകയാണ്. പക്ഷെ അവസാനം കൊലയാളിയെ നേരിൽ കാണുമ്പോൾ ജീവിതത്തെ എന്നെന്നേക്കുമായി ബാധിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറുകയാണ്. എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെട്ട ഈ ചിത്രം ദീർഘ കാലമായി IMDB Top 250 യിൽ ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്.