Servant
സെർവന്റ് (2019)

എംസോൺ റിലീസ് – 1492

Download

1710 Downloads

IMDb

7.4/10

മനോജ് നെറ്റ് ശ്യാമളന്റെ നിർമാണത്തിൽ ടോണി ബാസ്ഗല്ലോപ്പ് എഴുതി അദ്ദേഹം ഉൾപ്പെടെ ആറുപേർ ചേർന്ന് സംവിധാനം ചെയ്ത് ആപ്പിൾ ടി.വി. പുറത്തിറക്കിയ 10 എപ്പിസോഡുകളുള്ള അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സീരീസാണ് സെർവന്റ്.

8 ന്യൂസ് എന്ന ടി.വി. ചാനലിൽ റിപ്പോട്ടറായ ഡൊറോത്തിയുടെയും കൺസൾറ്റിങ് ഷെഫായ ഷോണിന്റെയും കുഞ്ഞിനെ പരിചരിക്കാനായി ലിയാൻ എന്ന പെൺകുട്ടി എത്തുന്നു. തുടർന്ന് ലിയാനും ഡൊറോത്തിയും തമ്മിൽ ഒരു ആത്മബന്ധം ഉടലെടുക്കുന്നു. ഇതിൽ സംശയം തോന്നിയ ഷോൺ ലിയാനെക്കുറിച്ച് അന്വേഷണം നടത്തുന്നു. അയാൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

തുടർന്നങ്ങോട്ട് പ്രേക്ഷകനെ സംഭവബഹുലമായ പല സന്ദർഭങ്ങളിലൂടെയും സംവിധായകർ കടത്തിവിടുന്നു. തന്റെ കുടുംബത്തിന്റെ നിലനിൽപ്പിന്റെ ഞെട്ടിക്കുന്ന ആ സത്യം ആദ്യം തന്നെ ഷോൺ വിശദീകരിക്കുന്നുണ്ട്. ഇത് കാഴ്ചക്കാരന് നൽകുന്ന അമ്പരപ്പ് അവസാന എപ്പിസോഡ് വരെ നിലനിർത്താനും സംവിധായകർക്ക് കഴിഞ്ഞു. ഒടുവിൽ അടുത്ത സീസണിലേക്കുള്ള കാത്തിരിപ്പിന് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയാണ് സീരീസ് അവസാനിക്കുന്നത്.