Seven Pounds
സെവൻ പൗണ്ട്സ് (2008)

എംസോൺ റിലീസ് – 2388

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Gabriele Muccino
പരിഭാഷ: ഉദയകൃഷ്ണ
ജോണർ: ഡ്രാമ
Download

3807 Downloads

IMDb

7.6/10

2008 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ മിസ്റ്ററി ഡ്രാമയാണ് സെവൻ പൗണ്ട്സ്.

ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് എന്ന സിനിമയ്ക്കു ശേഷം ഗബ്രിയേൽ മൂച്ചിന്നോ, വിൽ സ്മിത്തിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണിത്. ബെൻ തോമസിന് ഒരു ലക്ഷ്യമുണ്ട്. ഒരിക്കൽ അറിയാതെ സംഭവിച്ചു പോയ ഒരബദ്ധം അയാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു. അയാളുടെ പിന്നെയുള്ള ജീവിതം ആ തെറ്റിനോടുള്ള ഒരുതരം പ്രായശ്ചിത്തമാകുന്നു. ഒരിക്കലും ഒരു ജിവന് പകരം മറ്റൊരു ജീവനാകില്ല. പക്ഷേ ഇതാണ് അയാളുടെ നീതി..ഒരു ഇമോഷണൽ ഡ്രാമയായി തുടങ്ങുന്ന സിനിമ പലയിടങ്ങളിലും ഒരു മിസ്റ്ററി ത്രില്ലറായി പരിണമിക്കുന്നുണ്ട്. മനുഷ്യരുടെ സൈക്കോളജിയെ വളരെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു മികച്ച സിനിമയാണ് സെവൻ പൗണ്ട്സ്. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ കൂടിയാകുമ്പോൾ ഈ സിനിമ ഒരു മനോഹരമായ അനുഭവമായി മാറുന്നു.