എം-സോണ്‍ റിലീസ് – 2074
MSONE GOLD RELEASE

ഭാഷ | ഇറ്റാലിയൻ, ഇംഗ്ലീഷ് |
സംവിധാനം | Vittorio De Sica |
പരിഭാഷ | മുഹസിൻ |
ജോണർ | ഡ്രാമ |
1946ൽ വിറ്റോറിയോ ഡി സിക്കയുടെ സംവിധാനത്തിൽ റിലീസ് ആയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് ‘ഷൂഷൈൻ’.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലാണ് കഥ നടക്കുന്നത്. മാഗി പാസ്കൽ, ഫിലിപ്പൂചി ജൂസെപ്പെ എന്ന രണ്ടു ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന ബാലന്മാർ സ്വരുക്കൂട്ടി വെച്ച കാശു കൊണ്ട് ഒരു കുതിരയെ വാങ്ങിക്കുന്നതും ജൂസെപ്പെയുടെ ചേട്ടൻ കാരണം കളവ് മുതൽ വിറ്റതിനു ജയിലിലാക്കപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയം. യുദ്ധ കെടുതിയെ രണ്ടു ബാലന്മാരുടെ അനുഭവങ്ങളിലൂടെ മികച്ച രീതിയിൽ അവതരിപ്പിക്കുകയാണ് സിനിമ. ഒരു വെടിയൊച്ച പോലുമില്ലാതെ യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ തീവ്രത സിനിമ ആവിഷ്കരിക്കുന്നു.