എം-സോണ് റിലീസ് – 1881
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Destin Daniel Cretton |
പരിഭാഷ | ശ്രീജിത്ത് എസ്. പി |
ജോണർ | ഡ്രാമ |
ചൂഷണങ്ങൾക്കും പീഠനങ്ങൾക്കും വിധേയരായ അല്ലെങ്കിൽ കുഴപ്പക്കാരായ കൗമാരക്കാരെ താൽക്കാലികമായി പാർപ്പിക്കുന്ന ഒരു സർക്കാർ വക ജുവനൈൽ ഹോമിലാണ് സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. അവിടത്തെ കുട്ടികൾ നേരിടുന്ന മാനസിക ബുദ്ദിമുട്ടുകളുടേയും അവരെ സഹായിക്കുന്ന അവിടത്തെ സൂപ്പർവൈസറായ ഗ്രേസ് (ബ്രീ ലാർസൺ)ന്റേയും നേർക്ക് വലിയ ഡ്രാമ ഫിൽറ്ററുകൾ ഒന്നും ഇല്ലതെ ക്യാമറ തുറന്ന് വെച്ച ഡ്യോക്കുമെന്ററി പോലെ തോന്നിപ്പിക്കുന്ന ഒരു സിനിമ പകർത്തിയത് ഡെസ്റ്റിൻ ക്രീറ്റൺ അണ്. അദ്ദേഹം തന്റെ കൗൺസിലിങ്ങ് അനുഭവങ്ങൾ വെച്ച് എഴുതിയ തിരക്കഥയിൽ ഒരു ഷോർട്ട് ഫിലിം എടുത്ത ശേഷമാണ് ഒരു മുഴുനീള സിനിമ എടുക്കുന്നത്.
ചിന്തിപ്പിക്കുന്ന ഒരു സിനിമയാണിത്. ആർത്തവം എന്തെന്ന് അറിയുന്നതിനു മുമ്പേ സ്വന്തം അച്ഛൻ തന്നെ റേപ്പ് ചെയ്യുന്ന ഒരു കുട്ടി ആരോട് ചെന്ന് എന്ത് പരാതി പറയാനാണ് ? അവൾ ആത്മഹത്യ ചെയ്യാതെ തള്ളിനീക്കുന്ന ഓരോ ദിവസവും ഓരോ അച്ചീവ്മെന്റാണ്. നമുക്ക് ചുറ്റും ആരും അറിയാതെ നടക്കുന്ന സംഭവങ്ങളുടെ ഒരു ചെറിയ ശതമാനം മാത്രമാണ് വാർത്തയാവുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ജീവിതകാലം മുഴുവൻ മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കണം ആ കുട്ടികൾ. നമ്മൾ സഹതപിച്ചിട്ടൊന്നും ഒരു ഉപയോഗവുമില്ല. അനുഭവിച്ചവർക്കേ അവരുടെ മാനസികാവസ്ഥ മനസ്സിലാവൂ.
ക്യാപ്റ്റൻ മാർവൽ ബ്രീ ലാർസൺന്റെ മികച്ച അഭിനയം ഈ സിനിമയിൽ കാണാം. സിനിമയുടെ ഒറിജിനാലിറ്റിയും അഭിനയവും വളരെയധികം ക്രിട്ടിക്കുകളുടെ പ്രശംസ പിടിച്ച് പറ്റി. പലരുടേയും മികച്ച് സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. ബ്രീയ്ക്ക് ഓസ്കാർ നോമിനേഷൻ കിട്ടാതതും വാർത്ത ആയിരുന്നു.
ഡ്രാമ സസ്പെൻസ് ട്വിസ്റ്റ് എന്നീ ഘടകങ്ങളൊന്നും ഇല്ലാതെ ഒരു നല്ല മൂഡിലാണ് സിനിമ അവസാനിക്കുന്നത്. അതുകൊണ്ട് ഇതൊരു ശോകം സിനിമയാണെന്ന് തെറ്റിദ്ധരിക്കണ്ട.