Shutter
ഷട്ടര്‍ (2004)

എംസോൺ റിലീസ് – 468

Download

7543 Downloads

IMDb

7/10

Movie

N/A

Banjong Pisanthanakun, Parkpoom Wongpoom എന്നിവര്‍ ചേര്‍ന്ന്
സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ തായ്‌-ഹൊറര്‍ ചിത്രമാണ്
‘ഷട്ടര്‍’.Ananda Everingham, Natthaweeranuch Thongmee, Achita Sikamana
തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫോട്ടോഗ്രാഫര്‍ ജെയിനും കാമുകിയും ഒരു കാറപകടത്തില്‍ പെടുകയാണ്.
അബദ്ധവശാല്‍ അവരുടെ കാര്‍ ഒരു പെണ്‍കുട്ടിയെ ഇടിച്ചിടുന്നു. പക്ഷെ
പുറത്തിറങ്ങാന്‍ ഭയന്ന അവര്‍ നിര്‍ത്താതെ കാര്‍ ഓടിച്ചുപോയി. ആ സംഭവത്തിന്‌
ശേഷം, ജെയിന്‍ എടുക്കുന്ന ചിത്രങ്ങളില്‍ ഒരുതരം വെളുത്ത പുകപടലം
പ്രത്യക്ഷപ്പെടുകയാണ്. അദൃശ്യമായ എന്തോ ഒന്നിന്റെ വേട്ടയാടല്‍ അവിടെ
തുടങ്ങുന്നു. അതിന്റെ കാരണം അന്വേഷിച്ചിറങ്ങുന്ന അവര്‍ക്ക് കിട്ടുന്നത്
ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതിന് ശേഷം ജെയിനും കുടുംബവും നേരിടുന്ന
വിചിത്രവും ഭീകരവുമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

തായ്‌ലന്റിലെ മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് ഷട്ടര്‍.ബോക്സ് ഓഫീസില്‍
വന്‍ വിജയം നേടിയ ഈ ചിത്രം ലോകം മുഴുവന്‍ സ്വീകാര്യത കിട്ടുകയും 2008 ല്‍
ഇതേ പേരില്‍ ഇംഗ്ലീഷ് റീമേക്ക് ഇറങ്ങുകയും ചെയ്തിരുന്നു.