എംസോൺ റിലീസ് – 3277
ഏലിയൻ ഫെസ്റ്റ് – 07
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | M. Night Shyamalan |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
നിങ്ങളുടെ വീടിന് ചുറ്റും ഏക്കറിന് കണക്കിന് പരന്നുകിടക്കുന്ന ഒരു ചോളപ്പാടമുണ്ട്. ഒരുദിവസം നിങ്ങൾ എഴുന്നേറ്റ് നോക്കുമ്പോൾ വലിയ വൃത്തത്തിലും മറ്റും ചോളങ്ങൾ നശിപ്പിച്ച് ഇട്ടിരിക്കുന്നു. അതും നല്ല വലിപ്പത്തിലും ഭംഗിയിലും. ആകാശത്ത് നിന്ന് നോക്കിയാല്‍ ഇതൊരു പ്രത്യേക ഡിസൈനായിട്ട് തോന്നും. പക്ഷേ ആരാണിത് ചെയ്തത്? എന്തായാലും ഒരൊറ്റ രാത്രി കൊണ്ട് ഇത്രയും വലിയൊരു അടയാളമുണ്ടാക്കാൻ മനുഷ്യന് ഒരിക്കലും പറ്റില്ല.
അപ്പോൾ പിന്നെയീ വിളവൃത്തങ്ങൾക്ക് പിന്നിൽ അന്യഗ്രഹജീവികളായിരിക്കുമോ? എന്താണ് ഇതിന്റെ ഉദ്ദേശ്യം? മനുഷ്യരാശിയ്ക്ക് വരാൻ പോകുന്ന ആപത്തിന്റെ സൂചനയാണോ ഇത്? മുമ്പേ തന്നെ ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്ന ആ പുരോഹിതനും അയാളുടെ കുടുംബവും വരാനിരിക്കുന്ന അനർത്ഥത്തെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.
എഴുപതുകളുടെ അവസാനം പ്രത്യക്ഷപ്പെട്ട, ലോകത്ത് ഇന്നും ചൂടേറിയ ചർച്ചാവിഷയമായി തുടരുന്ന, വിളവൃത്തങ്ങളെ അടിസ്ഥാനമാക്കി എം. നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്നായിട്ടാണ് വിശേഷിക്കപ്പെടുന്നത്. വിശ്വാസത്തെയും ശാസ്ത്രത്തെയും ഒരുപോലെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന ഇതിലെ സാരാംശം, നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളെ മറ്റൊരു രീതിയില്‍ നോക്കിക്കാണാൻ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല.