Silence
സൈലെൻസ് (2016)
എംസോൺ റിലീസ് – 3638
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Martin Scorsese |
| പരിഭാഷ: | പ്രശോഭ് പി.സി |
| ജോണർ: | ഡ്രാമ, ഹിസ്റ്ററി |
മാർട്ടിൻ സ്കോർസെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമ മൂവിയാണ് സൈലെൻസ്.
17-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ജെസ്യൂട്ട് പുരോഹിതനായ ഫെരേര ജപ്പാനിൽ എത്തുകയും, അവിടെ ക്രിസ്ത്യൻ പുരോഹിതർ നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങൾ കാണേണ്ടിവരികയും ചെയ്യുന്നു. ഫെരേരയെക്കുറിച്ച് പിന്നീട് നാട്ടിൽ വിവരമൊന്നും കിട്ടാതായി. അദ്ദേഹത്തെ കണ്ടെത്താൻ ജപ്പാനിലേക്ക് പോകാൻ രണ്ട് യുവ ജെസ്യൂട്ട് പുരോഹിതർ തീരുമാനിക്കുന്നു. കടൽമാർഗം അവർ രഹസ്യമായി ജപ്പാനിലെത്തുന്നു. അവർ ചിന്തിച്ചതിനേക്കാൾ അപകടം പിടിച്ച സ്ഥലത്താണ് എത്തിപ്പെട്ടിരിക്കുന്നതെന്ന് വൈകാതെ അവർക്ക് മനസ്സിലാകുന്നു.
