Sin City
സിൻ സിറ്റി (2005)

എംസോൺ റിലീസ് – 3601

അമേരിക്കൻ ക്രൈം ആന്തോളജി സിനിമയാണ് സിൻ സിറ്റി. അക്രമികൾ വിളയാടുന്ന ബേസിൻ സിറ്റിയിൽ നടക്കുന്ന സംഭവങ്ങളാണ്, നാല് അധ്യായങ്ങളുള്ള ഈ സിനിമ.

പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്താനും കുട്ടിയെ രക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ഹാർട്ടിഗൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ തുടങ്ങുന്നത്. ബേസിൻ സിറ്റിയുടെ കൂടുതൽ ഇരുണ്ട വശങ്ങളിലേക്ക് പിന്നീടുള്ള സംഭവങ്ങൾ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.

റോബർട്ട് റോഡ്രിഗസ്, ഫ്രാങ്ക് മില്ലർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ, ക്വൻ്റിൻ ടറൻ്റിനോയും ഒരു രംഗം സംവിധാനം ചെയ്തിട്ടുണ്ട്.

(Warning: കടുത്ത വയലൻസ് രംഗങ്ങളുണ്ട്)