Sinister
സിനിസ്റ്റർ (2012)
എംസോൺ റിലീസ് – 2659
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Scott Derrickson |
പരിഭാഷ: | സുഹൈൽ സുബൈർ |
ജോണർ: | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
സ്കോട്ട് ഡറിക്സന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് സിനിസ്റ്റർ. യഥാർത്ഥ കുറ്റകൃത്യങ്ങളെപ്പറ്റി എഴുതുന്ന ഒരു എഴുത്തുകാരനാണ് എലിസൺ ഓസ്വാൾട്. തുടർച്ചയായി പുസ്തകങ്ങൾ പരാജയപ്പെട്ടത് മൂലം ഒരു കുടുംബത്തിലെ നാല് പേര് വീടിന് പിന്നിലുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച സംഭവത്തെപ്പറ്റി എഴുതാനായി ഓസ്വാൾട് ആ വീട്ടിലേക്ക് കുടുംബസമേധം മാറുന്നു. അവിടെ നിന്ന് കുറച്ച് വീഡിയോ ടേപ്പുകൾ കിട്ടുന്നതോടെ കഥ ആരംഭിക്കുന്നു. ശാസ്ത്രീയമായി ഏറ്റവും പേടിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാമതുള്ള ഈ ചിത്രം കാണുന്നവരിൽ ഭീതിയുളവാക്കും എന്നതിൽ തർക്കമില്ല.