എം-സോണ്‍ റിലീസ് – 2259
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Brian De Palma |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
ഡാനിയേൽ ബ്രട്ടോൺ ഒരു ഫ്രഞ്ച് – കനേഡിയൻ മോഡലും അഭിനേത്രിയുമാണ്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയ്ക്കിടെ അവൾ ഫിലിപ്പ് എന്ന യുവാവിനെ പരിചയപ്പെടുന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിന് പോകുകയും അടുപ്പത്തിലാവുകയും ചെയ്യുന്നു. ഡിന്നറിനിടെ ആണ് ഡാനിയേൽ വിവാഹം കഴിച്ചിരുന്നെന്നും ഡിവോഴ്സ്ഡ് ആണെന്നും ഫിലിപ്പ് അറിയുന്നത്. പക്ഷേ മുൻ ഭർത്താവ് എമിൽ എന്തോ കാരണത്താൽ ഇപ്പോഴും ഡാനിയേലിനെ പിന്തുടരുന്നു. ഡാനിയേലിന്റെ അപ്പാർട്ട്മെന്റിൽ രാത്രി തങ്ങാൻ ഫിലിപ്പ് തീരുമാനിക്കുന്നു. അവിടെയും എമിൽ പിന്തുടർന്ന് എത്തിയതായി ഫിലിപ്പിന് മനസിലാകുന്നു. എന്നാൽ, ഫിലിപ്പിന് ഏറെ കൗതുകമായത് ഡാനിയേലിന്റെ സഹോദരിയാണ്. സഹോദരി പോയതിൽ പിന്നെ മറ്റാരെയും സ്നേഹിച്ചിട്ടില്ലെന്നാണ് ഡാനിയേൽ പറയുന്നത്. പിറ്റേന്ന് പുലർച്ചെ ഡാനിയേലും സഹോദരിയും തമ്മിലുള്ള വഴക്ക് കേട്ടാണ് ഫിലിപ്പ് ഉണരുന്നത്. താൻ അവിടെ വന്നത് സഹോദരിക്ക് ഇഷ്ടമായില്ലെന്ന് ഫിലിപ്പിന് മനസിലായി. അന്ന് ഡാനിയേലിന്റെ പിറന്നാളുമാണ്. അത് കേക്ക് മുറിച്ച് ആഘോഷിക്കാൻ ഫിലിപ്പും ഡാനിയേലും തയ്യാറെടുക്കുന്നു. പക്ഷേ തുടർന്ന് കാര്യങ്ങൾ മാറിമറിയുന്നു.