Skyfall
സ്കൈഫാൾ (2012)

എംസോൺ റിലീസ് – 282

Download

8325 Downloads

IMDb

7.8/10

ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണ് 2012ൽ സാം മെൻഡിസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്കൈഫാൾ. ഡാനിയേൽ ക്രെയ്ഗ് ഈ ചിത്രത്തിൽ ജെയിംസ് ബോണ്ടായി വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഖ്യാത മെക്സിക്കൻ അഭിനേതാവ് ഹാവിയെർ ബാർഡെം ആണ്. ചിത്രത്തിലെ തീം സോങ്ങ് ആയ ‘സ്കൈഫാൾ’ എന്ന ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിക്കുക വഴി ആദ്യമായി ഓസ്കാർ പുരസ്കാരത്തിനർഹമായ ബോണ്ട് സിനിമ എന്ന ഖ്യാതിയും സ്കൈഫാളിനു സ്വന്തമായി.