Slumdog Millionaire
സ്ലംഡോഗ് മില്ല്യണയർ (2008)

എംസോൺ റിലീസ് – 192

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Danny Boyle
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, റൊമാൻസ്
Download

4839 Downloads

IMDb

8/10

2008-ൽ പുറത്തിറങ്ങി 8 അക്കാദമി പുരസ്കാരവും നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് സ്ലംഡോഗ് മില്ല്യണയർ. സിമോൺ ബ്യുഫോയ് തിരക്കഥയെഴുതി ഡാനി ബോയെൽ സം‌വിധാനം ചെയ്തതാണ്‌ ഈ ചിത്രം. ഇന്ത്യൻ നയതന്ത്രഞ്ജനും എഴുത്തുകാരനുമായ വികാസ് സ്വരൂപ് എഴുതിയ “ക്യു ആൻഡ് എ” എന്ന കൃതിയെ അടിസ്ഥാനമാക്കി എഴുതപ്പെട്ടതാണ്‌ ഇതിന്റെ തിരക്കഥ.

മുബൈയിലെ ചേരിനിവാസിയായ ജമാൽ മാലിക് ടെലിവിഷൻ ഗെയിം ഷോയിലൂടെ അവിശ്വസിനീയമായ രീതിയിൽ വിജയിച്ച് കോടീശ്വരനാകുന്നതും, ശേഷം അവൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയുമാണ്‌ ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു കോൾ സെന്ററിൽ സഹായിയായി ജോലി ചെയ്യുന്ന ഒരാൾക്കു് സാദ്ധ്യമാവുമെന്നു കരുതാനാവാത്ത ഉത്തരങ്ങൾ നല്കിയാണു് ജമാൽ ഗെയിം ഷോയിൽ വിജയത്തിലെത്തുന്നതു്. ഷോയുടെ നടത്തിപ്പുകാരനായ നടൻ തെറ്റായ ഉത്തരത്തിന്റെ സൂചന നല്കിയെങ്കിലും അതു് സ്വീകരിക്കാതിരുന്ന ജമാൽ തട്ടിപ്പു നടത്തുകയാണെന്നു് നടനും പോലീസും വിശ്വസിക്കുന്നു. അതിനെത്തുടർന്നു് പോലീസ് പിടിയിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ നല്കുന്ന ഉത്തരങ്ങളിലൂടെയാണു് കഥ അനാവരണം ചെയ്തിരിക്കുന്നത്.