Snatch
സ്നാച്ച് (2000)

എംസോൺ റിലീസ് – 548

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Guy Ritchie
പരിഭാഷ: റഹീസ് സിപി
ജോണർ: കോമഡി, ഡ്രാമ

ബെല്‍ജിയത്തില്‍ നിന്നും 84 കാരറ്റ് ഉള്ള ഒരു വലിയ രത്നം നാലുവിരലുള്ള ഫ്രാങ്കിയും സംഘവും മോഷ്ടിക്കുന്നു,അതുമായി ഫ്രാങ്കി ന്യൂയോര്‍ക്കിലെ ആഭരണ വ്യാപാരി കസിന്‍ ആവിയുടെ ഡീലര്‍ ആയ ഡഗിന് നല്‍കാന്‍ ലണ്ടനിലേക്ക് പോകുന്നു.ആ രത്നം ഫ്രാങ്കിയുടെ കൈയില്‍ നിന്നും മറ്റൊരു സംഘത്തലവനായ ബോറിസ് എന്ന റഷ്യക്കാരന്‍ കൈക്കലാക്കുന്നു.രത്നം സഞ്ചരിക്കുന്ന വഴികളും അത് കൈക്കലാക്കാന്‍ മറ്റുള്ളവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.

വ്യത്യസ്തമായ ഒരു മേക്കിംഗ് രീതിയാണ് ഈ ചിത്രത്തിലുള്ളത് .ഒപ്പം കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയും എല്ലാം കൂടി വ്യത്യസ്തമായ ശൈലിയില്‍ ഉള്ള കഥാവതരണം ആണ് ഈ ചിത്രത്തിന്.എടുത്തു പറയണ്ട മറ്റൊരു ഭാഗം ആണ് പശ്ചാത്തല സംഗീതം.ആകെ മൊത്തം ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു അത്.
റിച്ചിയുടെ ആദ്യ ചിത്രമായ Lock, Stock and Two Smoking Barrels (1998)ന്‍റെ അവതരണ രീതിയും കഥാഗതിയും അഭിനേതാക്കളും ഈ ചിത്രത്തിലും കടംകൊണ്ടിട്ടുണ്ടെങ്കിലും സ്മോക്കിംഗ് ബാരല്‍സിനെക്കാള്‍ ഒരു പടികൂടി മുന്നിലാണ് ഈ ചിത്രം.
ഹോളിവുഡിലെ സ്റ്റൈലന്‍ നടന്മാര്‍ അണി നിരക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്,ഈ ചിത്രത്തിന്.ബ്രാഡ് പിറ്റ്,ജേസന്‍ സ്റ്റാത്താം,ഡെല്‍ടോറോ,അലന്‍ ഫോര്‍ഡ്,ലെനീ ജെയിംസ്,വിന്നീ ജോണ്‍സ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.