എം-സോണ്‍ റിലീസ് – 201

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bong Joon Ho |
പരിഭാഷ | ശ്രീധർ |
ജോണർ | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
ആഗോളതാപനത്തെ ചെറുക്കാനായി നടത്തിയ ഒരു പരീക്ഷണത്തില്‍ ലോകം മുഴുവന്‍ തണുത്തുറഞ്ഞു പോയിരിക്കുകയാണ്. ലോകത്തെ ചുറ്റുന്ന ഒരു ട്രെയിനില്‍ ആണ് രക്ഷപ്പെട്ട കുറച്ചു മനുഷ്യര്‍ ഇന്ന് ജീവിക്കുന്നത്. ആ ട്രെയിനില്‍ മുന്നില്‍ ഉള്ളവര്‍ മുന്തിയവരും പിറകില്‍ ഉള്ളവര്‍ അധകൃതരും ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തില്‍ അധികാര വര്‍ഗത്തിന്റെ പരിണാമത്തിനും അടിമകളാവുന്നവരുടെ വിപ്ലവത്തിനും എല്ലാ കാലത്തും ഒരേ സ്വഭാവവും ഒരേ സഞ്ചാരപഥവും ആണ് എന്ന് കാണിച്ചു തരുന്ന ഒരു മനോഹരമായ അലിഗറി ആണ് സിനിമ.