Son of Bigfoot
ദി സൺ ഓഫ് ബിഗ്ഫുട്ട് (2017)

എംസോൺ റിലീസ് – 2528

Download

2377 Downloads

IMDb

6.1/10

ജെർമി ഡെഗ്രൂസണിന്റെയും ബെൻ സ്റ്റാസണിന്റെയും സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സൺ ഓഫ് ബിഗ്ഫുട്ട്” അഥവാ “ബിഗ്ഫുട്ട് ജൂനിയർ.” ബിഗ്ഫുട്ട് എന്ന സങ്കൽപ്പത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ‘എൻവേവ് പിക്ച്ചേഴ്സാ’ണ്.

ആദം ഹാരിസൺ എന്ന 12 വയസ്സുകാരനാണ് കേന്ദ്ര കഥാപാത്രം. പറയത്തക്ക കൂട്ടുകാരില്ലാത്ത അവന് മറ്റു കുട്ടികളിൽ നിന്ന് പലപ്പോഴും ഉപദ്രവമേൽക്കേണ്ടി വരുന്നു. തന്റെ ശരീരത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങളെ തിരിച്ചറിയുന്ന അവൻ അതിന്റെ കാരണമെന്തെന്നറിയാതെ പോകുന്നു. ഒരിക്കൽ അവിചാരിതമായി തന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്നറിയുന്ന അവൻ അച്ഛനെ തേടി പുറപ്പെടുന്നു. യാത്രയ്ക്കൊടുവിൽ അച്ഛനെ കണ്ടെത്തുന്ന അവൻ അദ്ദേഹമൊരു ബിഗ്ഫൂട്ടാണെന്ന് തിരിച്ചറിയുകയും ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയെ ഭയന്ന് ഒളിച്ചു കഴിയുകയാണെന്നും തനിക്കും ഇതേ പ്രത്യേകതകളുണ്ടെന്നും അറിയാനിടയാകുന്നു. അങ്ങനൊരു പ്രതിസന്ധിയിൽ നിന്ന് തന്റെ അച്ഛനെ രക്ഷിക്കാനുള്ള അവന്റെ സാഹസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഏതൊരു അനിമേഷൻ ചിത്രത്തെയും പോലെ വളരെ രസകരമായി കണ്ടിരിക്കാവുന്നൊരു ചിത്രമാണ് “ദി സൺ ഓഫ് ബിഗ്ഫുട്ട്.”