Spartacus: Blood and Sand Season 1
സ്പാർട്ടക്കസ്: ബ്ലഡ് ആൻഡ് സാൻഡ് സീസൺ 1 (2010)

എംസോൺ റിലീസ് – 1053

ഭാഷ: ഇംഗ്ലീഷ് , ജർമൻ
നിർമ്മാണം: DeKnight Productions & Starz Originals
പരിഭാഷ: ഐക്കെ വാസിൽ
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ബയോപിക്ക്
Download

22588 Downloads

IMDb

8.5/10

റോമക്കാരാൽ ചതിക്കപ്പെട്ട്, അടിമത്തത്തിന് വിധിക്കപ്പെട്ട്, ഗ്ലാഡിയേറ്ററായി പുനർജനിച്ച്, ഒടുവിൽ അതേ സാമ്രാജ്യത്തിനെതിരെ അടിമത്ത വിമോചനത്തിന്റെ ഐതിഹാസികസമരം നയിച്ച സ്പാർട്ടക്കസിന്‍റെ അതുല്യമായ ജീവിത കഥ.

സ്റ്റാർസ് ടെലിവിഷൻ 2010 ഇൽ സംപ്രേഷണം ആരംഭിച്ച, മൂന്ന് സീസണുകളും ഒരു പ്രിക്വലും ഉള്ള മനോഹരമായ സീരീസ്. സുന്ദരമായ കഥപറച്ചിലും, അതിശയിപ്പിക്കുന്ന
ഗ്രാഫിക്സുകളും കൊണ്ട് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സീരീസ്, റോമൻ സംസ്കാരത്തിൻ്റെ മുഖമുദ്രയായിരുന്ന ചോരയും ലൈംഗികതയും അതിശയോക്തിയില്ലാതെ അവതരിപ്പിച്ചിരിക്കുന്നു.

സീസൺ 1 : ബ്ലഡ് ആൻഡ് സാൻഡ്.

ജന്മനാട്ടിൽ നിന്നും, തന്‍റെ പ്രണയഭാജനത്തിൽ നിന്നും പറിച്ചെറിയപ്പെട്ട സ്പാർട്ടക്കസ്, രക്തവും മരണവും വിനോദമാക്കിയ അറീനയുടെ രൗദ്രമായ ലോകത്തിലേക്ക് എടുത്തെറിയപ്പെടുന്നു. എന്നാൽ അറീനയുടെ മണൽപ്പുറത്തല്ല എല്ലാ പോരാട്ടങ്ങളും നടക്കുന്നത്. സ്നേഹം നടിക്കുന്നവരുടെ വഞ്ചനയും, കുറുനരികളുടെ കൗശലവും
ഇന്ദ്രിയസുഖങ്ങളുടെ മോഹിപ്പിക്കുന്ന ആകർഷണവും സ്പാർട്ടക്കസിനെ
നിരന്തരം പരീക്ഷിക്കും. അതിജീവിക്കാൻ, അവനൊരു മനുഷ്യനെക്കാൾ ഉയരെയാവണം,
ഒരു ഗ്ളാഡിയേറ്ററെക്കാൾ ഉയരെ, അവൻ ഒരു ഇതിഹാസമായി മാറണം.