Spider–Man: Homecoming
സ്പൈഡർ–മാൻ: ഹോംകമിംഗ് (2017)

എംസോൺ റിലീസ് – 1039

ന്യൂയോര്‍ക്കിലെ (ദി അവഞ്ചേഴ്സ് (2012)) സംഘര്‍ഷകാലത്തിനുശേഷം ടോണി സ്റ്റാര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റും ചേര്‍ന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡാമേജ് കണ്‍ട്രോള്‍ എന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നു. ഇതിനിടയില്‍ ബിസിനസ് തകര്‍ന്ന അഡ്രിയാന്‍ ടൂംസ് തന്റെ ചില സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചില കുറ്റകൃത്യങ്ങള്‍ക്ക് തുടക്കമിട്ടു. പീറ്റര്‍ പാര്‍ക്കറാകട്ടെ താനാരാണെന്നതിന് മറയിടുന്നതിനായി സ്റ്റാര്‍ക്കിന്റെ കീഴില്‍ തിന്മയ്‌ക്കെതിരായ പോരാട്ടത്തിനായി പരിശീലനത്തിന് ചേരുന്നു.

ടൂംസിന്റെ നേതൃത്വത്തിലുള്ള കുറ്റവാളികളുടെ സംഘവും പീറ്റര്‍ പാര്‍ക്കര്‍ എന്ന സ്‌പൈഡര്‍മാനും തമ്മിലുള്ള പോരാട്ടം തുടങ്ങുകയായി. സമൂഹത്തിൽ മാന്യമായ കുടുംബജീവിതവും രഹസ്യമായി വില്ലൻ വേഷവും കൈകാര്യം ചെയ്യുന്ന വൾച്ചറിന്റെയും സ്‌പൈഡർമാൻറെയും വഴികൾ കൂട്ടിമുട്ടുന്നതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തുടർന്നുള്ള പ്രമേയം.

ഈ സിനിമയുടെ തുടർച്ചയായി 2019-ൽ സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം, 2021-ൽ സ്പൈഡർ-മാൻ: നോ വേ ഹോം എന്നീ സിനിമകൾ പുറത്തിറങ്ങി എന്ന സിനിമ പുറത്തിറങ്ങി.