Strange Darling
സ്ട്രേഞ്ച് ഡാർലിങ് (2023)

എംസോൺ റിലീസ് – 3413

Subtitle

12290 Downloads

IMDb

7.1/10

തന്നെ കൊല്ലാൻ വരുന്ന ഒരു സീരിയൽ കില്ലറിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു സ്ത്രീയെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. ആരാണവൾ? എന്തിനാണ് ആ കില്ലർ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്? ഇതിനെല്ലാമുള്ള ഉത്തരങ്ങളാണ് 6 അധ്യായങ്ങളിലായി നോൺ ലീനിയർ രീതിയിൽ സ്ട്രേഞ്ച് ഡാർലിങ് എന്ന ഈ സൈക്കോ ത്രില്ലർ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ജെടി മോൾനർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ല ഫിറ്റ്സ്ജെറാൾഡും കൈൽ ഗാൽനറൂമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സീരിയൽ കില്ലർ മൂവി ആയതിനാൽ ബ്രൂട്ടൽ സീനുകളും, ന്യൂഡിറ്റിയും, വയലൻസും കൊണ്ട് സമ്പന്നമായ ഒരു അഡൾട്ട് ഒൺലി സിനിമ കൂടിയാണിത്. അതുകൊണ്ട് 18 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം കാണുക.