Suicide Club
സൂയിസൈഡ് ക്ലബ്‌ (2001)

എംസോൺ റിലീസ് – 452

Download

1211 Downloads

IMDb

6.5/10

കൊറിയന്‍ സിനിമകള്‍, ടോറന്‍റിനോ സിനിമകളൊക്കെ വയലന്സിനും ചോരക്കളിക്ക് ഒരു പഞ്ഞവും ഇല്ലാത്തവയാണ്. അതിന്‍റെ ഒക്കെ പോലെ വയലന്‍സ് കൊണ്ട് ആറാട്ട്‌ നടത്തിയ ഒരു ജാപ്പനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്‌. സിനിമ തുടങ്ങുന്നതെ രക്തം മരവിപ്പിക്കുന്ന വയലന്‍സ് സീനിലൂടെയാണ്. അവിടന്നങ്ങോട്ട് പിന്നെ വയലന്‍സും സസ്പെന്‍സും നിറഞ്ഞ അവതരണവും. സിയോണ്‍ സോണോ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ജപ്പാനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്‌.ദുരൂഹമായ കൂട്ട ആത്മഹത്യയുടെ സത്യാവസ്ഥ അന്വേഷിക്കാൻ നിയോഗിക്കപ്പെടുകയാണ് നായകനും സഹ പ്രവർത്തകനും..പക്ഷെ അവര് നേരിടുന പ്രസിസന്ധി തികച്ചും ഒരു പസ്സിൽ പോലെയായിരുന്നു.. .നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ആത്മഹത്യകൾ ഒരു “ക്രൈം ” ആയി വിലയിരുത്താൻ പറ്റില്ല എന്നത് തന്നെയാണ് അതിനുള്ള കാരണം..ആത്മഹത്യകൾ തികച്ചും കൊലപാതകങ്ങൾ തന്നെയോ?അങ്ങിനെ എങ്കിൽ അതിനുള്ള കാരണവും തികച്ചും വ്യതസ്തമായിരിക്കും..ഇനി കൊലപാതകങ്ങളല്ലായെങ്കിൽ എന്തിനു ആളുകൾ ദിനംപ്രതി ആത്മഹത്യ ചെയ്യുന്നു??..പ്രേക്ഷകരെ ത്രിൽ അടുപ്പിച്ചു നിർത്തുന്ന ഒരു സൈകിക് – ക്രൈം – ഹൊറര്‍ സിനിമ..ജപ്പാനിലെ കള്‍ട്ട് ക്ലാസ്സിക്കുകളില്‍ ഒന്നാണ് ഈ സിനിമ. വയലന്‍സിന്‍റെ അതിപ്രസരം കൊണ്ട് ഈ സിനിമയ്ക്കു R റേറ്റിംഗ് ആണ് കിട്ടിയത്.