Suspiria
സസ്പീരിയ (2018)
എംസോൺ റിലീസ് – 3543
ഭാഷ: | ഇംഗ്ലീഷ് , ജർമൻ |
സംവിധാനം: | Luca Guadagnino |
പരിഭാഷ: | എൽവിൻ ജോൺ പോൾ |
ജോണർ: | ഫാന്റസി, ഹൊറർ, മിസ്റ്ററി |
1977 ഒക്ടോബർ മാസം. വെസ്റ്റ് ജർമ്മനിയിൽ ബാഡർ-മൈൻഹോഫ് എന്ന തീവ്ര ഇടതുപക്ഷ ഗ്രൂപ്പ് ആക്രമണങ്ങൾ അഴിച്ചുവിടുന്ന സമയം. ഒരു ഡാൻസ് കമ്പനിയിൽ ചേരാൻ വേണ്ടി സൂസി ബാനിയൺ എന്ന അമേരിക്കക്കാരി വെസ്റ്റ് ബെർലിനിൽ എത്തുന്നു. പുറമേ നിന്ന് കാണുമ്പോൾ സാധാരണമെന്ന് തോന്നുന്ന ആ കമ്പനിയിൽ ദുരൂഹമായ അനവധി കാര്യങ്ങൾ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
മുന്നറിയിപ്പ്: ചിത്രത്തിൽ നഗ്നത, വയലൻസ്, അസ്വസ്ഥതയുളവാക്കുന്ന രംഗങ്ങൾ തുടങ്ങിയവയുണ്ട്.
പരിഭാഷകന്റെ കുറിപ്പ്: 1977-ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ഹൊറർ ചിത്രത്തിന്റെ റീമേക്കാണ് ഈ ഇംഗ്ലീഷ് ചിത്രം. പ്രധാന കഥാതന്തുവിലുള്ള സാമ്യം ഒഴിച്ചാൽ തീർത്തും വ്യത്യസ്തമായ ആഖ്യാനശൈലികളാണ് രണ്ട് ചിത്രങ്ങൾക്കുമുള്ളത്. പുതിയ ചിത്രം ആസ്വദിക്കാൻ പഴയ ചിത്രം കാണേണ്ടതില്ലെങ്കിലും പഴയത് കാണാൻ ആഗ്രഹിക്കുന്നവർ ആദ്യമത് കണ്ടിട്ട് പുതിയത് കാണുന്നതാകും ആസ്വാദനത്തിന് നല്ലത്. കാരണം, ആഖ്യാനശൈലികളിലെ വ്യത്യാസം മൂലം പഴയ ചിത്രത്തിന്റെ ഒരു പ്രധാന മിസ്റ്ററി എലമെന്റ് പുതിയ ചിത്രത്തിന്റെ ആദ്യ പത്ത് മിനിറ്റിൽ തന്നെ സ്പോയിലാകുന്നുണ്ട്.