Taken 2
ടേക്കൺ 2 (2012)

എംസോൺ റിലീസ് – 1260

Download

10412 Downloads

IMDb

6.2/10

ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്‍റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെയ്ക്കുന്നു. മകള്‍ കിം അപകടത്തിലാകുന്നു. തുടർന്ന് മകളെ രക്ഷിക്കാനായി ബ്രയാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥ പറഞ്ഞ 2008 ല്‍ പുറത്തിറങ്ങിയ ടേക്കണിന്റെ തുടർച്ചയാണ് 2012ൽ ഇറങ്ങിയ Taken 2, മകളെ രക്ഷിക്കാൻ വേണ്ടി നടത്തിയ പോരാട്ടത്തിന് പക വീട്ടാൻ ഒരു കൂട്ടർ വരുന്നു, ഇക്കുറി അവർ ബ്രയാനെയും ഭാര്യയെയും തട്ടിക്കൊണ്ടു പോവുന്നു. അവിടെ നിന്നും അവർ എങ്ങിനെ രക്ഷപ്പെടുന്നു എന്നാണ് ഈ സിനിമ പറയുന്നത്.
45 മില്ല്യൺ ഡോളറിൽ ഇറക്കിയ ഈ ചിത്രം 376 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക വിജയം നേടി.