എം-സോണ്‍ റിലീസ് – 2551

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Antoine Fuqua |
പരിഭാഷ | മഹ്ഫൂൽ കോരംകുളം |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
2003 ൽ ഇറങ്ങിയ ‘ടിയെർസ് ഓഫ് ദി സൺ’ ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയ യുദ്ധ പശ്ചാത്തലത്തിലുള്ള സിനിമയാണ്.
ആഭ്യന്തര കലാപം രൂക്ഷമായ നൈജീരിയയിൽ പെട്ടുപോയ അമേരിക്കക്കാരിയായ ഡോക്ടർ ലീന കെൻഡ്രിക്‌സിനെയും, വൈദികനേയും, കൂടെയുള്ള സ്ത്രീകളെയും തിരിച്ചെത്തിക്കാനായി അമേരിക്കൻ നേവി സീൽ അംഗങ്ങൾ ലഫ്റ്റനന്റ് വാട്ടേഴ്സിന്റെ നേതൃത്വത്തിൽ പുറപ്പെടുന്നു.
എന്നാൽ തന്റെ കൂടെയുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കൂടെയില്ലാതെ താൻ വരില്ലെന്ന് ഡോക്ടർ വാശി പിടിക്കുന്നതോടെ തന്റെ മേലധികാരത്തിന്റെ അനുമതി ഇല്ലാതിരുന്നിട്ടു കൂടി പ്ലാനിൽ മാറ്റം വരുത്താൻ ലഫ്റ്റനന്റ് വാട്ടേഴ്സ് നിർബന്ധിതനാവുകയും, കാര്യങ്ങൾ മാറിമറിയുകയും, അനന്തര ഫലങ്ങൾ ഭയാനകമാവുകയും ചെയ്യുന്നതാണ് ഇതിവൃത്തം.
ആഫ്രിക്കൻ വനാന്തരങ്ങളുടെ ഭയാനകതയും, മനോഹരമായ സംഗീതവും, ഈറനണിയിക്കുന്ന ഇമോഷണൽ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന യുദ്ധരംഗങ്ങളും കൊണ്ട് സമ്പന്നമായ സിനിമ, 2 മണിക്കൂർ പ്രേക്ഷകനെ ബോറടിപ്പിക്കില്ലെന്ന് ഉറപ്പാണ്. ലഫ്റ്റനന്റ് വാട്ടേഴ്സ് ആയി Bruce Willis ഉം, ഡോക്ടർ ലീനയായി Malena-യിലൂടെ സുപരിചിതയായ Monica Bellucci യും എത്തുന്നു.