എംസോൺ റിലീസ് – 184
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Cameron |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
ജയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ
ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണ് ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ. 1984-ൽ പുറത്തിറങ്ങിയ ദ ടെർമിനേറ്റർ സിനിമയുടെ സീക്വൽ കൂടിയാണീ ചിത്രം.
ഹ്യൂമൻ റെസിസ്റ്റൻസ് ലീഡറായ ജോൺ കോണറിനെ ചെറുപ്പത്തിൽ തന്നെ കൊല്ലാൻ ഭാവിയിൽ നിന്നും സ്കൈനെറ്റ് എന്ന കമ്പ്യൂട്ടർ സിസ്റ്റം T-1000 മോഡൽ സൈബോർഗിനെ ഭൂതകാലത്തിലേക്ക് അയക്കുന്നു. T-1000-ൽ നിന്നും ജോണിനെ സംരക്ഷിക്കാനായി ഹ്യൂമൻ റെസിസ്റ്റൻസ് ഒരു ടെർമിനേറ്ററിനേയും അതേ കാലത്തിലേക്ക് പ്രോഗ്രാം ചെയ്‌തു അയച്ചിരുന്നു. ഈ രണ്ടുപേരിൽ ആര് ആദ്യം ജോണിനെ കണ്ടെത്തുമെന്നും, അതിനുശേഷം നടക്കുന്ന സംഭവങ്ങളുമാണ് ബാക്കി കഥ.
ജയിംസ് കാമറൂൺ എന്ന വിഖ്യാത സംവിധായകന്റെ പേര് പതിഞ്ഞ സിനിമ. ഓസ്കാർ നോമിനേഷൻ ലഭിക്കുകയും, വിജയിക്കുകയും ചെയ്ത ഏക ടെർമിനേറ്റർ ചിത്രം, കൂടാതെ ഏറ്റവും കൂടുതൽ പണം വാരിയ R-Rated ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ഈ സിനിമ.