എംസോൺ റിലീസ് – 2943
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Marc Webb |
പരിഭാഷ | ഗിരി പി. എസ് |
ജോണർ | അഡ്വഞ്ചർ, ആക്ഷൻ, സയൻസ് ഫിക്ഷൻ |
മാർക്ക് വെബ്ബിന്റെ സംവിധാനത്തിൽ മാർവെലും കൊളംബിയ പിക്ചേഴ്സും മാർവെൽ എന്റർടെയ്ൻമെന്റും ചേർന്ന് നിർമിച്ച് 2014 യിൽ പുറത്ത് വന്ന ചിത്രമാണ് ദി അമേസിങ് സ്പൈഡർ-മാൻ 2. ആദ്യ ഭാഗത്തിൽ കോളേജ് വിദ്യാർത്ഥിയായിരുന്ന പീറ്റർ പാർക്കർ കോളേജിന് ശേഷം നേരിടുന്ന ചില പ്രതിസന്ധികളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
ഒന്നാം ഭാഗത്തെ അപേക്ഷിച്ചു രണ്ടാം ഭാഗത്തിൽ കൂടുതലായും സിനിമ സംസാരിക്കുന്നത് പീറ്ററിന്റെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. പീറ്ററിന്റെ ചെറുപ്പത്തിൽ അച്ഛനും അമ്മയും അവനെ ഉപേക്ഷിച്ചു പോകുന്നത് ആദ്യ ഭാഗത്തിൽ കാണിച്ചിരുന്നു എങ്കിലും രണ്ടാം ഭാഗത്തിൽ അതിന്റെ കാരണവും അത് പ്രധാന കഥയുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നുമെല്ലാം കൃത്യമായി വിവരിക്കുന്നു. പീറ്ററിന്റെ സുഹൃത്തായ ഹാരിയുടെ ഓസ്‌കോർപ്പിലേക്കുള്ള തിരിച്ചു വരവും, അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതിനുപുറമേ സ്പൈഡർ-മാൻ ഫ്രാഞ്ചസിയിലെ ഏറ്റവും മികച്ച പ്രണയമെന്ന് പറയപ്പെടുന്ന പീറ്ററിന്റേയും ഗ്വെനിന്റേയും പ്രണയവും തുടർന്ന് ഉണ്ടാകുന്ന വൈകാരിക നിമിഷങ്ങളും സിനിമയുടെ മേന്മകളാണ്. Hans Zimmer ന്റെ മികച്ച പശ്ചാത്തല സംഗീതവും മികച്ച ക്യാമറ വർക്കും ഫ്രാഞ്ചസിയിലെ തന്നെ മികച്ച VFX രംഗങ്ങളും ചിത്രത്തെ കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.