The Amazing Spider–Man
ദി അമേസിങ് സ്പൈഡർ–മാൻ (2012)

എംസോൺ റിലീസ് – 190

Download

8927 Downloads

IMDb

6.9/10

പീറ്റർ പാർക്കർ എന്ന കുട്ടിയെ അങ്കിൾ ബെന്നിന്റെയും ആന്റ് മേയ്‍യുടെയും പക്കലേൽപ്പിച്ചിട്ട് പോയ അവന്റെ മാതാപിതാക്കൾ ഒരു വിമാനപകടത്തിൽപ്പെട്ട് മരണമടയുന്നു. പിന്നീട് കൗമാരപ്രായമെത്തിയ പീറ്റർ, തന്റെ അച്ഛന്റെ പഴയ സ്യൂട്ട്കേസിൽ നിന്നും ഒരു ഫയൽ കണ്ടത്തിയതിനെ തുടർന്ന്, ആ ഫയലിനെപ്പറ്റി കൂടുതലറിയാൻ വേണ്ടി, അച്ഛൻ ജോലിചെയ്തിരുന്ന ഓസ്കോർപ്പിലേക്ക് ചെല്ലുകയും അവിടെ വെച്ച് ജനതകമാറ്റം വരുത്തിയ ഒരു ചിലന്തിയുടെ കടിയേറ്റ പീറ്ററിന്‌ പിന്നീട് കുറേ അമാനുഷിക ശക്തികൾ ലഭിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ, തന്റെ അച്ഛന്റെ പഴയ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഡോക്ടർ കർട് കേണേഴ്സിനെ പീറ്റർ കണ്ടുമുട്ടുന്നു. വൈകല്യങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന ഡോക്ടർ, പീറ്ററിന്റെ സഹായത്തോടെ വൈകല്യങ്ങൾ ഒഴിവാക്കുന്ന ഒരു സിറം കണ്ടെത്തുന്നു. എന്നാൽ അത് വേറെ പല സംഭവങ്ങളിലേക്കും വഴിമാറി പോകുകയും ചെയ്യുന്നു.

സാം റയ്‌മിയുടെ സ്പൈഡർ-മാൻ ട്രൈലജിക്ക് ശേഷം, സ്‌പൈഡർ-മാൻ സീരീസിന്റെ റീബൂട്ട് കൂടിയാണ് ഈ ചിത്രം.

ഈ സിനിമയുടെ രണ്ടാംഭാഗമായ ‘ദി അമേസിങ് സ്പൈഡർ-മാൻ 2‘ 2014-ൽ പുറത്തിറങ്ങി.