The American
ദി അമേരിക്കന്‍ (2010)

എംസോൺ റിലീസ് – 433

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Anton Corbijn
പരിഭാഷ: മിഥുൻ ശങ്കർ
ജോണർ: ഡ്രാമ, ത്രില്ലർ

ആന്‍റണ്‍ കോര്‍ബിന്‍ സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ ത്രില്ലറാണ് ‘ദി അമേരിക്കന്‍’. 1990 ല്‍ മാര്‍ട്ടിന്‍ ബൂത്ത്‌ എഴുതിയ ‘എ വെരി പ്രൈവറ്റ് ജെന്റില്‍മാന്‍’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ‘അമേരിക്കന്‍’. ജാക്ക് എന്ന വാടക കൊലയാളിയുടെ കഥയാണ്‌ ചിത്രം പറയുന്നത്. ജോലി അവസാനിപ്പിച്ച് സമാധാന ജീവിതം നയിക്കാന്‍ തീരുമാനിക്കുന്ന ജാക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ‘ജാക്ക്’ ആയി ജോര്‍ജ് ക്ലൂണി വേഷമിടുന്നു. മനോഹരമായ ചിത്രീകരണം, ജോര്‍ജ് ക്ലൂണിയുടെ വ്യത്യസ്തമായ പ്രകടനം, പ്രേക്ഷകരുടെയും നിരൂപകരുടെയും പോസിറ്റീവ് അഭിപ്രായങ്ങള്‍, എല്ലാമുണ്ടായിട്ടും വേണ്ടവിധം മാര്‍ക്കറ്റ് ചെയ്യപ്പെടാത്തതിനാല്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ചിത്രമാണ് ‘ദി അമേരിക്കന്‍’.