The Artist
ദി ആർട്ടിസ്റ്റ് (2011)

എംസോൺ റിലീസ് – 2324

Download

568 Downloads

IMDb

7.8/10

1920 കളിലെ ഹോളിവുഡ് നിശബ്ദ ചലച്ചിത്രങ്ങളിലെ നായകനാണ് ജോര്‍ജ് വാലന്‍റ്റിന്‍. 1930 കളില്‍ ശബ്ദ ചിത്രങ്ങളുടെ വരവോടു കൂടി അദ്ദേഹം സിനിമാ മേഖലയില്‍ നിന്ന് പുറത്താവുന്നു. അദ്ദേഹത്തിന്റെ ആരാധിക ആയിരുന്ന പെപ്പി മില്ലെര്‍ ശബ്ദ ചിത്രങ്ങളിലെ നായികയാവുന്നു. ജോര്‍ജിന്റെ കരിയറിലെ ഉയര്‍ച്ചകളിലൂടെയും, താഴ്ച്ചകളിലൂടെയും പോകുന്ന ചിത്രം പഴയ കാല നിശബ്ദ ചിത്രങ്ങള്‍ളുടെ ഓര്‍മ്മകള്‍ പ്രേക്ഷകനില്‍ ഉണര്‍ത്തുന്നു. സിനിമാ മേഖലയുടെ കഴിഞ്ഞു പോയ ഒരു കാലത്തിനുള്ള സ്നേഹ സമ്മാനമാണ് 2011 ഇല്‍ ഇറങ്ങിയ “മൈക്കൽ ഹസനാവിഷ്യസ്” സംവിധാനം ചെയ്ത “ദി ആര്‍ട്ടിസ്റ്റ്”
ചിത്രം പ്രസ്തുത വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള ഓസ്കാര്‍ പുരസ്‌കാരം നേടുകയും ചെയ്തു. ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള ഓസ്ക്കാറും, നായക നടനായ “ജീൻ ഡുജാർഡിൻ” മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡും ചിത്രത്തിലൂടെ നേടി. പഴയ കാല നിശബ്ദ സിനിമകളെ സ്നേഹിക്കുന്ന ഏതൊരു സിനിമാ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്, “ദി ആര്‍ട്ടിസ്റ്റ്”