എം-സോണ്‍ റിലീസ് – 1769

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jennifer Kent |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ഡ്രാമ, ഹൊറർ |
2014-ൽ റിലീസായ ഓസ്ട്രേലിയൻ സൈക്കോളജിക്കൽ / ഹൊറർ ഡ്രാമയാണ് “ദി ബാബഡൂക്”.
വിധവയായ അമീലിയക്ക് തന്റെ ആറ് വയസുള്ള മകൻ സാമുവലാണ് എല്ലാം. പക്ഷേ മകന്റെ പെരുമാറ്റ രീതികൾ അവളെ വല്ലാതെ അലട്ടുന്നു. ബാബഡുക്ക് എന്ന ഒരു പിശാച് ഉണ്ടെന്നും അത് തങ്ങളെ പിടികൂടുമെന്നുമാണ് അവന്റെ വിശ്വാസം. വിധവയായതിനാൽ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടൽ അനുഭവിക്കുന്നയാളാണ് അമീലിയ. മകന്റെ പ്രേത ചിന്തകളെ അകറ്റാൻ അമ്മ ശ്രമിക്കുന്നു. അതിനു പിറകെ പോയി അവൾ പുതിയ തിരിച്ചറിവുകൾ നേടുകയാണ്. ഹൊറർ മൂഡിൽ അമ്മ-മകൻ ബന്ധത്തിന്റെ കാണാത്ത തലങ്ങളും അവതരിപ്പിക്കുന്നു ചിത്രം.
റോട്ടൺ ടൊമാറ്റോസിൽ 98 % റേറ്റിങ് നേടിയിട്ടുണ്ട്.