The Bank Job
ദ ബാങ്ക് ജോബ് (2008)

എംസോൺ റിലീസ് – 1006

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Roger Donaldson
പരിഭാഷ: അമൽ സി
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

6452 Downloads

IMDb

7.2/10

മുൻപ് ഒരു പെറ്റി ക്രിമിനലായിരുന്ന ടെറി ലെതർ (ജേസൺ സ്റ്റഥം),
ഇന്നു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാർ ഡീലർ ആണ്. ഭാര്യയും കുട്ടികളുമായ് ഒരു സാധാരണ ലണ്ടൻ ജീവിതം നയിക്കുന്ന ടെറിയുടെ അടുക്കലേക്ക് മുൻ കാമുകി മാർട്ടീൻ ലവ് വളരെ ലാഭകരമായ ഒരു ബാങ്ക് മോഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. തുടർന്ന് തന്റെ സംഘത്തോടൊപ്പം മോഷണം ആരംഭിക്കുന്ന ടെറി, ബാങ്കിന്റെ ലോക്കറിൽ എത്തുന്നതോടെ മോഷണതിനു പിന്നിൽ പ്രവർത്തിച്ച രഹസ്യ അജൻഡകളെ കുറിച്ചും, ശക്തരായ കളിക്കാരെ കുറിച്ചും അറിയുന്നു. തുടർന്നുണ്ടാകുന്ന സങ്കീർണതകളിൽ നിന്ന് ടെറി മറികടക്കുന്നതാണ് ചിത്രം പറയുന്നത്.

1971ൽ നടന്ന ബേക്കർ സ്ട്രീറ്റ് ബാങ്ക് കവർച്ചയുടെ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഈ കവർച്ചയിൽ ഉൾപ്പെട്ടിരുന്നവർ പലരും സാധാരണക്കാർ ആയിരുന്നു.